Friday, November 27, 2009

കൂവിലന് ഒരു സമ്മാനം.....

"ഒരിക്കലും ആഗ്രഹിക്കാത്ത ഈ ബ്ലോഗ്‌ ലോകത്തേക്ക് ഇപ്പോള്‍ ഞാന്‍ കടന്നു വരുന്നത് ആ സത്യം ലോകത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ മാത്രമാണ്."


പാവം കൂവിലന്‍ … ഞാന്‍ ദുഖിതനായി നാട് വിട്ടെന്ന് കരുതി ഇരിക്കുകയാണ്. എനിക്കും കുമാരിക്കും മാത്രം അറിയാവുന്ന ആ സത്യം ഇനി മറച്ചു വെക്കാന്‍ വയ്യ.


വളരെ കാലത്തേ എന്ടെ മോഹമായിരുന്നു ഒരു A 380 ഫ്ലൈറ്റ് വാങ്ങണം എന്നത്. അന്ന് AIRSHOW നടക്കുന്ന ദിവസം പറ്റിയാല്‍ ഒന്ന് വാങ്ങി എന്ടെ ഭാര്യക്ക്‌ സമ്മാനിക്കണം എന്ന് കരുതി തന്നെയാണ് കടന്നു ചെന്നത്. കൂവിലന്റെ കൈവശം ധാരാളം FLIGHTS ഉണ്ടെന്നു അവന്‍ പണ്ടേ വീമ്പു പറയുമായിരുന്നു, (റിയാസിന്റെ പുള്ളുവിനു ഒരു കുറവും ഇല്ല )


ഒത്താല്‍ FLIGHTS  ഒക്കെ ഒന്ന് കാണണം എന്ന് ഉള്ളില്‍ നല്ല മോഹം ഉണ്ടായിരുന്നു റിയാസിന് . അത് കാണാന്‍ AIRSHOW പാസ്സിന് വേണ്ടി റിയാസും, ദാസനും എന്തിനു നമ്മുടെ അളിയചാരും എന്റെ പിന്നാലെ കുറെ നടന്നു....... (റിയാസിന് പാസ്‌ കൊടുത്തത് വലിയ മണ്ടത്തരം ആയി പോയി എന്ന് ദാസന്‍ എന്നെ പിന്നീട് വിളിച്ചു പറഞ്ഞിരുന്നു )

ഞാന്‍ AIRSHOW ക്ക് പോയപ്പോള്‍ അവിടെ നാലഞ്ചു വീമാനങ്ങള്‍ക്ക് നടുവില്‍ നമ്മുടെ കൂവിലന്‍.
ഞാന്‍ തമാശയ്ക്ക് ചോദിച്ചു “റിയാസ് ഇതില്‍ ഇതാണ് നിന്റെ ഫ്ലൈറ്റ് .?”


റിയാസ് - “ ഇത് മൊത്തം എന്റെയാ ഒരു 380 വാങ്ങണം എന്നുണ്ട് കുറച്ചു കാശു കുറവുണ്ട് അതുകൊണ്ട് ഒരെണ്ണം വില്‍ക്കാം എന്ന് വിചാരിച്ചു .നിനക്ക് താല്പര്യം ഉണ്ടെങ്കില്‍ ഒന്ന് നോക്കിക്കോ.” (എന്റമ്മോ വീണ്ടും കത്തി......)


ഇത് കേട്ടപാടെ നമ്മുടെ അളിയചാര് വലിയ ഗമയില്‍ “ഒരെണ്ണം ഞാന്‍ കുമാരന്‌ വാങ്ങി കൊടുക്കണം എന്ന് കരുതിയിട്ടു കുറച്ചു നാളായി " എന്നും പറഞ്ഞു വില പേശാന്‍ പോയി. ഇത് ചുമ്മാ ഗമ കാണിക്കണ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു എന്തായാലും നമ്മുടെ അളിയചാര് വില പറയട്ടെ .


അപ്പോളാണ് കുമാരിയുടെ (എന്റെ ഭാര്യാ) ഫോണ്‍ കാള്‍:


ഭാര്യ: “അതേയ് നിങ്ങള്‍ എവിടെയാ ?”
ഞാന്‍: AIRSHOW കാണാന്‍ വന്നതാ
ഭാര്യ: “അതേയ് ആ റിയാസ് അവിടെ എവിടെങ്ങിലും ചുറ്റി തിരിയുന്നുന്ടെങ്ങില്‍ അവിടെക്കൊന്നും പോകണ്ട ”
ഞാന്‍: അതെന്താ ?
ഭാര്യ: “ ഒന്നുമില്ല അവന്റെ കെട്ടിയോള് എന്നെ വിളിച്ചിരുന്നു ,അവനു നല്ല സുകമില്ലത്രേ ”
ഞാന്‍: എന്താ പന്നി പനിയാണോ ? ”
ഭാര്യ: അതൊന്നും അല്ല റിയാസിന് തലയ്ക്കു നല്ല സുകമില്ല എന്ന്
ഞാന്‍: നീയെന്താ ഈ പറയുന്നേ????


( ഞാന്‍ ദൂരേന്നു റിയാസിനെ നോക്കി അവന്റെ പെരുമാറ്റത്തിലും ആ പല്ല് കാണിച്ചുള്ള ചിരിയിലും എന്തോ ഒരു പെശക്ക് നേരത്തെ ഞാന്‍ ശ്രെധിച്ചിരുന്നു )


ഭാര്യ: “അവന്റെ കെട്ടിയോള് വല്ല്യ ബെജാറില അവള് പറയുകയാ “ ഒരു ബീമാനം ബാങ്ങുക എന്നത് റിയാസ്ക്കന്റെ ബല്യ പൂതി ആയീന്, ഇന്റെ കയ്യിതെതും കാലിതെതും വിറ്റിട്ട് ബാങ്ങി കൊള്ളാന്‍ ഞമ്മള് പറഞ്ഞു, പക്കെങ്ങില്‍ മൂപ്പര്‍ക്ക് അത് പറ്റൂല..... ഇക്ക ബല്യ അഭിമാനിയാ!!!! . സ്വന്തമായി പൈസകാരന്‍ ആയ്യിടു ബാങ്ങണം എന്നാ പര്യ. ആതിനാ ആ വെള്ളി മൂങ്ങനെ പിടിക്കാന്‍ പോയത്...... അപ്പൊ കിട്ടിയ ആ അടി എന്റെ റബ്ബെ !!! അയിനു ശേഷം റിയാസ് ഇക്കാന്റെ പെരുമാറ്റത്തില് ഒരു പന്തികേട്‌. ഇപ്പം മൂന്നും നാലും ബീമാനം ഉണ്ട് എന്നും പറഞ്ഞാ നടപ്പ്. ഇന്നലെ മോനോട് പറയ്വാ ഉപ്പാന്റെ 2 ബീമാനം മിറ്റതുണ്ട് മോന്‍ പോയി കളിച്ചോ എന്ന്. ഞാന്‍ പോയി നോക്കുമ്പോള്‍ മിറ്റത് ഞമ്മടെ ആട്ടിന്‍ കുട്യോല . ഇപ്പൊ തന്നെ ആരുടെയോ കയ്യും കാലും പിടിച്ചു AIRSHOW പാസ്സും ബാങ്ങി ബീമാന ചന്ദയക്ക്‌ പോയതാ ഞമ്മക്ക് പെരുത്ത്‌ ബെജാറാ. പോരാത്തതിനു ഇപ്പൊ tintu mon എന്ന് പറഞ്ഞ ഒരു കുരുത്തം കേട്ട ചെക്കനാ കൂട്ട് .ഇങ്ങള് കുമാരേട്ടനോട് മൂപ്പരെ ഒന്ന് പ്രത്യേഗം ശ്രദ്ധിക്കാന്‍ ‍ പറയണേ .”


ഞാന്‍ ഇത് കേട്ട് ഞെട്ടിപ്പോയി , ഞാന്‍ അളിയച്ചരോട് VISA കാര്‍ഡ്‌ കാട്ടി  മെല്ലെ തടിതപ്പാന്‍ ആങ്ങ്യം കാണിച്ചു. മെല്ലെ അവനറിയാതെ ഒരു FIGHTER JET ബുക്ക്‌ ചെയ്തു ഇപ്പോള്‍ അതിലാ എന്റെ സവാരി..... കുമാരിക്ക് കൊടുക്കാന്‍ ഒരു A-380 യും


:- കൂവിലാ പാവം  നീ എന്നെ കാണാതെ വിഷമിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ എന്റെ നെഞ്ച് തകര്‍ന്നു പോയി . ഏതായാലും നിനക്ക് ഒരു 5  രൂപയുടെ ഒരു TOY വീമാനം ഞാന്‍ S.M Street ഇല്‍ ഹനുമാന്‍ കോവിലന്റെ അടുത്ത് നിന്നും വാങ്ങിച്ചിട്ടുണ്ട്.


എന്ന്,
കുമാരന്‍

കഥ ഇതുവരെ!!

റിയാസിന്റെ അമിളികള്‍‍ - പാര്‍ട്ട്-II (വെള്ളി മൂങ്ങ)


അന്ന് കാമുകിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ റിയാസ്, ഒരു ഭ്രാന്തനെ പോലെ പറമ്പില്‍ബസാര്‍ , കുറ്റിച്ചിറ എന്നിവിടെങ്ങളില്‍ കറങ്ങി നടക്കുനതു കണ്ടവരുണ്ട് ….

എന്റെ കയ്യില്‍ നിന്നും 5 ദിര്‍ഹതിന്റെ കൂളിങ്ങ് ഗ്ലാസും പിന്നെ ബാകി ഉണ്ടായിരുന്ന ലടു വും അവന്റെ കാമുകിക്ക് കൊടുക്കാന്‍ വേണ്ടി തട്ടി എടുത്ത അവന്‍ പിന്നെ പറമ്പില്‍ ബസാറില്‍ അലഞ്ഞു നടക്കുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.... പാവം റിയാസ്....


കാമുകിയുടെ അച്ഛന്റെ വാക്കുകള്‍ (ഇറങ്ങെടാ വെളിയില്) ആണ് പെട്ടന്ന് പൈസകാരന്‍   ആവണം എന്ന മോഹം റിയാസിന്റെ ഉള്ളില്‍ ഉദിപിച്ച്ത് ....


അവനു പെട്ടന്നു പണകാരന്‍ ആവണം. . അതിനു വേണ്ടി അവന്‍ പല വഴികളും നോക്കി . നാട്ടില്‍ ആട് , തെക്ക്‌, മാഞ്ജിയം, ഇരുതല മൂരി, അതില്‍ അദ്യം കൊണ്ട് പോയി പൈസ ഇട്ടത്‌ റിയാസ് ആയിരുന്നു . പൈസ പോയി . പിന്നെ മണി ചെയിന്‍ . അതിലും പോയി കുറേ കാശു. അങ്ങനെ വിഷമിച്ച് ഇരികുമ്പോ ആ ഒരു പത്ര വാര്‍ത അവന്‍ ശ്രദ്ധിച്ചത്. വെള്ളി മുങ്ങക്ക് വന്‍ ഡിമ്മാന്‍ഡു. ഒരു വെള്ളി മൂങ്ങയെ പിടിച്ച കൊടുത്താല്‍ 8 ലക്ഷം വരെ കിട്ടും എന്ന് അവന്‍ പത്രത്തില്‍ വായിച്ചു........


പിന്നെ അവനു ഉറക്കമില്ലാത്ത രാത്രികള്‍ ആയിരുന്നു..... ശികാരി ശംബുവിനെ ഓര്‍മിപ്പികക്കുന്ന വിധത്തില്‍ ഒരു ഗം ബൂടസ്, ട്രൌസര്‍ പിന്നെ കാക്കി ഷര്‍ട്ടും തൊപ്പിയും പിന്നെ ഒരു ലൈറ്റും ഒരു ചാക്ക് ഇത്രെയും അവന്‍ വളരെ പണി പെട്ട് സങ്ങടിപിച്ചു രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞാല്‍ അവന്‍ ഒരുങ്ങും ചാക്കുമെടുത്ത് പറമ്പില്‍ ബസാര്‍ കാട്ടിലേയ്ക്ക്...... വെള്ളി മുങ്ങയെ പിടിക്കാന്‍. അങ്ങനെ നടന്നു നടന്നു ചെന്ന് ഒരു അനകം കെട്ട ദിക്കിലേക്ക്‌ ഹെഡ് ലൈറ്റ് തെളിയിച്ചു.......


@#$%^%$### ആരാടാ അത്!!!! മുഖത്തേയ്ക്ക് ടോര്‍ച്ച്‌ അടികുന്നത് !!!! റിയാസ് അറിയാതെ ടോര്‍ച്ച്‌ ഓഫ്‌ ആക്കി പോയി . അത് ചെത്തുകാരന്‍ ഉവേഷും കല്‍ പണികാരന്‍ സൂരജും ആയിരുന്നു ഷാപീന്ന് വരുന്ന വഴി കാര്യം സാധിക്കാന്‍ കുറ്റി കാട്ടിലേയ്ക്ക് നീങ്ങിയതാണ്. റിയാസ് ഇളിഭ്യനായി പിന്നേം നടന്നു..


അതാ ഒരു തിളക്കം . ആ അത് തന്നെ വെള്ളി മൂങ്ങ . രാത്രിയില്‍ തിളങ്ങും .എന്ന് അവന്‍ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് ഉടനെ ഒരു വലിയ കല്ലെടുത്ത്‌ ഒരു കണ്ണടച്ച് പിടിച്ച് ഒരു കൈ കൊണ്ട് ഉന്നം നോക്കി ഒരു ഒറ്റ ഏര്‍‍ ............. എന്ടെ അമ്മോ......... എന്ന ഒരു ശബ്ദത്തോടെ നാലു പാടും വീടുകളില്‍ ലൈറ്റ് കത്തി. കള്ളന്‍ കള്ളന്‍ എന്ന് പറഞ്ഞു ആളുക്കള്‍ ഓടി കൂടി...... റിയാസ് അന്തം വിട്ടു നിന്നു...... ആളുക്കള്‍ നന്നായി പെരുമാറി... റിയാസ് കല്ല്‌ എറിഞ്ഞത് ഭാര്യയുടെ ശല്യം സഹികാതെ


കാട്ടില്‍ വന്നു ഇരുന്നു ചിമ്മിനി വെളിച്ചതില്‍ BLOG എഴുതുന്ന ബ്ലോഗന്‍ ദാസനെ ആന്നു


പിന്നെ റിയാസിന് ബോധം വരുമ്പോ അവന്‍ ഏറെഞ്ഞിപാലം Co-oprative hospital അട്ടം നോക്കി കിടക്കുന്നു കയ്യിനും കാലിനും പ്ലാസ്റെര്‍ ഉണ്ട്...... തലയ്ക്കു 5 സ്റ്റിച്ച് ഉം .....


എന്ന്
കുമാരന്‍

-----------------------------------------------------------------------------------------------------------------
കല്യാണം കഴിക്കണമെന്ന മോഹവുമായി റിയാസ്  (നടക്കാത്ത മോഹം)

കല്യാണം കഴിക്കണമെന്ന മോഹവുമായി .. . റിയാസ് !!!!!
റിയാസ് ചെന്ന് കയറിയതോ കാമുകി യുടെ വീട്ടില്‍ .....


ചെന്ന പാടെ ZGCA- UAE Chapter President എന്ന ജാടയിലും.... GENX Wholesale Manager എന്ന അഹങ്കാരം ‍ ത്തിലും.......


ഇംഗ്ലീഷ് ഭാഷയില്‍ കാര്യങ്ങള്‍ വെച്ച് കാച്ചി കൊടുത്തു ..

hai, how r u, iam kollambi, soothran ....fill in tha blanks with suitable words,match the following, shit!!!!


പറഞ്ഞു മുഴുമിപ്പിച്ചില്ല


കാമുകിയുടെ അച്ഛന്‍ ചായക്ക് ഓര്‍ഡര്‍ ചെയ്തു ഞൊടിയിടയില്‍ *******


സ്പെല്ലിംഗ് മിസ്‌ടേക്ക് ഉള്ള ചിരിയും


കാമുകി ചായയുമായി എത്തി നാണം കുണുങ്ങി നിന്നു ..


അകത്തു പോടീ എന്ന് പറഞ്ഞിട്ട് , അങ്ങേര് വീണ്ടും ചോദിചു ..


നിനക്ക് അക്കൌണ്ട് എത്ര എണ്ണം ഉണ്ടെന്നു ??....


റിയാസ് ‍ പറഞ്ഞു രണ്ടെണ്ണം...പിന്നെ പറഞ്ഞു 3 എണ്ണം


അപ്പോള്‍ അടുത്ത ചോദ്യം ....transactions ഒക്കെ എങ്ങനെ എന്ന് ..


റിയാസ് പറഞ്ഞു daily postings നടക്കുന്നുണ്ട് എന്ന് .....


എന്നിട്ടും തൃപ്തി ആകാത്ത ഭാവി അമ്മായപ്പന്‍ ചോദിചു ..


എവിടെ ഒക്കെ ആണ് അക്കൌണ്ട് എന്ന് .....


റിയാസ്‍ പറഞ്ഞു ഒരെണ്ണം Koovilan Blog ലും ....മറ്റേതു Gmail ഉം പിന്നെ ZGCA യിലും...... ഉണ്ട് ......


കേട്ട പാടെ തന്തപ്പിടി പറഞ്ഞു.. ..ഇറങ്ങെടാ വെളിയില്‍ ..


ആ ഗ്ലാസ് മേശ പുറത്തു വെച്ചിട്ട് അവിടെ നിന്നും ഇറങ്ങി ..


പല റോഡുകള്‍ .... പല സ്ഥലങ്ങള്‍ ......ഇന്നും തീരാത്ത വായിനോട്ടവുമായി ഇപ്പൊ റിയാസ്‍ മരക്കാര്‍ ഇപ്പൊ ദുബായിലും!!!


കടപ്പാട്‌......
Sooraj P.K (Gen Sec)
Vishnu Varma (Exe Mem)
Yazir Hameed (MPCC Rep)
ഇതിലെ കദാപാത്രങള്‍ക്കു…ജീവിച്ചിരിക്കുന്നവന്‍ ആയി നല്ല സാമ്യഉം ഉണ്ട് ..

എന്ന്,
കുമാരന്‍