"ഒരിക്കലും ആഗ്രഹിക്കാത്ത ഈ ബ്ലോഗ് ലോകത്തേക്ക് ഇപ്പോള്‍ ഞാന്‍ കടന്നു വരുന്നത് ആ സത്യം ലോകത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ മാത്രമാണ്."
പാവം കൂവിലന് … ഞാന്‍ ദുഖിതനായി നാട് വിട്ടെന്ന് കരുതി ഇരിക്കുകയാണ്. എനിക്കും കുമാരിക്കും മാത്രം അറിയാവുന്ന ആ സത്യം ഇനി മറച്ചു വെക്കാന്‍ വയ്യ.
വളരെ കാലത്തേ എന്ടെ മോഹമായിരുന്നു ഒരു A 380 ഫ്ലൈറ്റ് വാങ്ങണം എന്നത്. അന്ന് AIRSHOW നടക്കുന്ന ദിവസം പറ്റിയാല്‍ ഒന്ന് വാങ്ങി എന്ടെ ഭാര്യക്ക് സമ്മാനിക്കണം എന്ന് കരുതി തന്നെയാണ് കടന്നു ചെന്നത്. കൂവിലന്റെ കൈവശം ധാരാളം FLIGHTS ഉണ്ടെന്നു അവന് പണ്ടേ വീമ്പു പറയുമായിരുന്നു, (റിയാസിന്റെ പുള്ളുവിനു ഒരു കുറവും ഇല്ല )
ഒത്താല്‍ FLIGHTS ഒക്കെ ഒന്ന് കാണണം എന്ന് ഉള്ളില്‍ നല്ല മോഹം ഉണ്ടായിരുന്നു റിയാസിന് . അത് കാണാന്‍ AIRSHOW പാസ്സിന് വേണ്ടി റിയാസും, ദാസനും എന്തിനു നമ്മുടെ അളിയചാരും എന്റെ പിന്നാലെ കുറെ നടന്നു....... (റിയാസിന് പാസ് കൊടുത്തത് വലിയ മണ്ടത്തരം ആയി പോയി എന്ന് ദാസന് എന്നെ പിന്നീട് വിളിച്ചു പറഞ്ഞിരുന്നു )
ഞാന്‍ AIRSHOW ക്ക് പോയപ്പോള്‍ അവിടെ നാലഞ്ചു വീമാനങ്ങള്‍ക്ക് നടുവില്‍ നമ്മുടെ കൂവിലന്.
ഞാന്‍ തമാശയ്ക്ക് ചോദിച്ചു “റിയാസ് ഇതില്‍ ഇതാണ് നിന്റെ ഫ്ലൈറ്റ് .?”
റിയാസ് - “ ഇത് മൊത്തം എന്റെയാ ഒരു 380 വാങ്ങണം എന്നുണ്ട് കുറച്ചു കാശു കുറവുണ്ട് അതുകൊണ്ട് ഒരെണ്ണം വില്‍ക്കാം എന്ന് വിചാരിച്ചു .നിനക്ക് താല്പര്യം ഉണ്ടെങ്കില്‍ ഒന്ന് നോക്കിക്കോ.” (എന്റമ്മോ വീണ്ടും കത്തി......)
ഇത് കേട്ടപാടെ നമ്മുടെ അളിയചാര് വലിയ ഗമയില്‍ “ഒരെണ്ണം ഞാന്‍ കുമാരന് വാങ്ങി കൊടുക്കണം എന്ന് കരുതിയിട്ടു കുറച്ചു നാളായി " എന്നും പറഞ്ഞു വില പേശാന്‍ പോയി. ഇത് ചുമ്മാ ഗമ കാണിക്കണ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു എന്തായാലും നമ്മുടെ അളിയചാര് വില പറയട്ടെ .
അപ്പോളാണ് കുമാരിയുടെ (എന്റെ ഭാര്യാ) ഫോണ്‍ കാള്‍:
ഭാര്യ: “അതേയ് നിങ്ങള്‍ എവിടെയാ ?”
ഞാന്‍: AIRSHOW കാണാന്‍ വന്നതാ
ഭാര്യ: “അതേയ് ആ റിയാസ് അവിടെ എവിടെങ്ങിലും ചുറ്റി തിരിയുന്നുന്ടെങ്ങില് അവിടെക്കൊന്നും പോകണ്ട ”
ഞാന്‍: അതെന്താ ?
ഭാര്യ: “ ഒന്നുമില്ല അവന്റെ കെട്ടിയോള് എന്നെ വിളിച്ചിരുന്നു ,അവനു നല്ല സുകമില്ലത്രേ ”
ഞാന്‍: എന്താ പന്നി പനിയാണോ ? ”
ഭാര്യ: അതൊന്നും അല്ല റിയാസിന് തലയ്ക്കു നല്ല സുകമില്ല എന്ന്
ഞാന്‍: നീയെന്താ ഈ പറയുന്നേ????
( ഞാന്‍ ദൂരേന്നു റിയാസിനെ നോക്കി അവന്റെ പെരുമാറ്റത്തിലും ആ പല്ല് കാണിച്ചുള്ള ചിരിയിലും എന്തോ ഒരു പെശക്ക് നേരത്തെ ഞാന്‍ ശ്രെധിച്ചിരുന്നു )
ഭാര്യ: “അവന്റെ കെട്ടിയോള് വല്ല്യ ബെജാറില അവള് പറയുകയാ “ ഒരു ബീമാനം ബാങ്ങുക എന്നത് റിയാസ്ക്കന്റെ ബല്യ പൂതി ആയീന്, ഇന്റെ കയ്യിതെതും കാലിതെതും വിറ്റിട്ട് ബാങ്ങി കൊള്ളാന്‍ ഞമ്മള് പറഞ്ഞു, പക്കെങ്ങില് മൂപ്പര്‍ക്ക് അത് പറ്റൂല..... ഇക്ക ബല്യ അഭിമാനിയാ!!!! . സ്വന്തമായി പൈസകാരന്‍ ആയ്യിടു ബാങ്ങണം എന്നാ പര്യ. ആതിനാ ആ വെള്ളി മൂങ്ങനെ പിടിക്കാന്‍ പോയത്...... അപ്പൊ കിട്ടിയ ആ അടി എന്റെ റബ്ബെ !!! അയിനു ശേഷം റിയാസ് ഇക്കാന്റെ പെരുമാറ്റത്തില്‍ ഒരു പന്തികേട്. ഇപ്പം മൂന്നും നാലും ബീമാനം ഉണ്ട് എന്നും പറഞ്ഞാ നടപ്പ്. ഇന്നലെ മോനോട് പറയ്വാ ഉപ്പാന്റെ 2 ബീമാനം മിറ്റതുണ്ട് മോന് പോയി കളിച്ചോ എന്ന്. ഞാന്‍ പോയി നോക്കുമ്പോള്‍ മിറ്റത് ഞമ്മടെ ആട്ടിന്‍ കുട്യോല . ഇപ്പൊ തന്നെ ആരുടെയോ കയ്യും കാലും പിടിച്ചു AIRSHOW പാസ്സും ബാങ്ങി ബീമാന ചന്ദയക്ക് പോയതാ ഞമ്മക്ക് പെരുത്ത് ബെജാറാ. പോരാത്തതിനു ഇപ്പൊ tintu mon എന്ന് പറഞ്ഞ ഒരു കുരുത്തം കേട്ട ചെക്കനാ കൂട്ട് .ഇങ്ങള് കുമാരേട്ടനോട് മൂപ്പരെ ഒന്ന് പ്രത്യേഗം ശ്രദ്ധിക്കാന്‍ പറയണേ .”
ഞാന്‍ ഇത് കേട്ട് ഞെട്ടിപ്പോയി , ഞാന്‍ അളിയച്ചരോട് VISA കാര്‍ഡ് കാട്ടി മെല്ലെ തടിതപ്പാന്‍ ആങ്ങ്യം കാണിച്ചു. മെല്ലെ അവനറിയാതെ ഒരു FIGHTER JET ബുക്ക് ചെയ്തു ഇപ്പോള്‍ അതിലാ എന്റെ സവാരി..... കുമാരിക്ക് കൊടുക്കാന്‍ ഒരു A-380 യും
:- കൂവിലാ പാവം നീ എന്നെ കാണാതെ വിഷമിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ എന്റെ നെഞ്ച് തകര്‍ന്നു പോയി . ഏതായാലും നിനക്ക് ഒരു 5 രൂപയുടെ ഒരു TOY വീമാനം ഞാന്‍ S.M Street ഇല് ഹനുമാന് കോവിലന്റെ അടുത്ത് നിന്നും വാങ്ങിച്ചിട്ടുണ്ട്.
എന്ന്,
കുമാരന്
Friday, November 27, 2009
Subscribe to:
Post Comments (Atom)
ee theam mattunnathu nannayirikkum...karutha backgroundil...ee aksharangal vayichedukkunnavane sammadikanam...
ReplyDelete